പയ്യന്നൂര്‍: വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്രത്തില്‍ വീണ്ടുംമോഷണം. നാലമ്പലത്തിനകത്തും പുറത്തുമായുള്ള പത്ത് ഭണ്ഡാരങ്ങള്‍ പൊളിച്ച് തകര്‍ത്ത് കാണിക്കപ്പണം മോഷ്ടിച്ചു. തറയില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന വലിയ ഉരുക്ക് ഭണ്ഡാരങ്ങള്‍ പാര കൊണ്ട് പിഴുതെടുത്ത് പൊളിച്ച് പുറത്തു കൊണ്ടിട്ട നിലയിലാണ്. മേല്‍ക്കൂരയുടെ ഓടിലൂടെ കയറി മറിഞ്ഞാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് കരുതുന്നു. പരിയാരം പോലീസ് സ്ഥലത്തെത്തി. ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ മോഷ്ടാക്കള്‍ കടന്ന് ചില ഭണ്ഡാരങ്ങള്‍ കവരുകയും പൊളിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു.അന്ന് തകര്‍ക്കാന്‍ പറ്റാത്ത ഭണ്ഡാരങ്ങള്‍ കൂടുതല്‍ ആയുധങ്ങളുമായി എത്തി പൊളിക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: