നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സ് വിഭാഗം പിടിച്ചെടുത്തു.
കറന്‍സി കടത്താന്‍ ശ്രമിച്ച രണ്ട് കര്‍ണാടക സ്വദേശികളെയും പിടികൂടി. കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി ദുബായിലേക്ക് പോകാനെത്തിയ ബംഗ്ളുരു സ്വദേശികളായ മുഹമ്മദ് ഇമ്രാന് (29), റിസ്വാന് അബ്ദുള്ള (21) എന്നിവരാണ് അറസ്റ്റിലായത്.
അമേരിക്കന്‍ ഡോളര്‍, യൂറോ, സൗദി റിയാല്‍ തുടങ്ങിയ കറന്‍സികളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. കറന്‍സികള്‍ ബാഗേജിനകത്ത് വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. സാധാരണ നിലയില്‍ 25000 രൂപ വിലവരുന്ന ഇന്ത്യന്‍ കറന്‍സിയ്ക്ക് തുല്യമായ കറന്‍സികള്‍ മാത്രമെ വിദേശത്തേയ്ക്കും തിരിച്ചും കൊണ്ടു പോകുവാന്‍ പാടുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: