മാരാരിക്കുളം ക്ഷേത്രത്തില്‍ ഉത്സവം

Saturday 4 February 2017 4:46 pm IST

ചേര്‍ത്തല: മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 17 ന് കൊടിയേറി 26 ന് സമാപിക്കും. ഉത്സവത്തിന് മുന്നോടിയായി 16 ന് ദ്രവ്യകലശാഭിഷേകവും പഞ്ചലക്ഷപഞ്ചാക്ഷരജപ യജ്ഞവും നടത്തും. 17 ന് രാവിലെ 11.30 ന് കൊടിയേറ്റ്. 11.30 ന് തിരുവരങ്ങ് ഉദ്ഘാടനം. 18 ന് രാവിലെ ഏഴിന് ശ്രീരുദ്രജപം. 10.30 ന് ഓട്ടന്‍തുള്ളല്‍. വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി. ഏഴിന് തോല്‍പാവകൂത്ത്. രാത്രി 10.30 ന് കഥകളി. 19 ന് വൈകിട്ട് 7.30 ന് കഥകളി. 20 ന് രാവിലെ പത്തിന് കലശാഭിഷേകം, വിശേഷാല്‍ നവഗ്രഹപൂജ. 21 ന് രാവിലെ ഒന്‍പതിന് കലശാഭിഷേകം. 10.30 ന് ഓട്ടന്‍തുള്ളല്‍. വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി. ഏഴിന് സംഗീതസദസ്. രാത്രി 10.30 ന് നാടകം. 22 ന് രാവിലെ ഏഴിന് യജുര്‍വേദജപം. രാത്രി എട്ടിന് നൃത്തം. 11 ന് ബാലെ. 23 ന് വൈകിട്ട് 7.30 ന് നടി രചന നാരായണന്‍കുട്ടി നയിക്കുന്ന നൃത്തസന്ധ്യ. രാത്രി 9.30 ന് വിളക്കിനെഴുന്നെള്ളിപ്പ്. 24ന് രാവിലെ ഏഴിന് സാമവേദജപം. രാത്രി എട്ടിന് ശയനപ്രദക്ഷിണം. പത്തിന് കാഴ്ചശ്രീബലി. 12 ന് ഭജന. 25 ന് രാവിലെ 10.30 ന് ഓട്ടന്‍തുള്ളല്‍. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി. രാത്രി എട്ടിന് വിജയ് യേശുദാസ് നയിക്കുന്ന ഗാനസന്ധ്യ. 10.30 ന് പള്ളിവേട്ട. 11 ന് പള്ളിക്കുറുപ്പ് പൂജ. 11.30 ന് നൃത്തം. 26 ന് രാവിലെ എട്ടിന് ശീവേലി എഴുന്നെള്ളിപ്പ്. വൈകിട്ട് നാലിന് ആറാട്ട് ഘോഷയാത്ര. ആറിന് സമുദ്രത്തില്‍ ആറാട്ട്. 7.10 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. 11 ന് കോമഡിഷോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.