പയ്യന്നൂര്‍: ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തില്‍ (ഹനുമാരമ്പലം) ഏഴു ദിവസത്തെ ഉത്സവം തുടങ്ങി. പരമ്പര്യ ട്രസ്റ്റി വരണക്കോട്ടില്ലത്ത് കൃഷ്ണന് നമ്പൂതിരിയില്‍ നിന്ന് കൂറയും പവിത്രവും സ്വീകരിച്ച് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിപ്പാട് കൊടിയേറ്റി. സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് ഏരിയ ചെയര്മാന് എം.പി.ഉണ്ണികൃഷ്ണന്, കെ.നാരായണന്‍കുട്ടി, സി.എം.ശ്രീജിത്ത്, എ.ദാമോദരന്‍, കെ.നളിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: