മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

Saturday 4 February 2017 5:45 pm IST

കണ്ണൂര്‍: ജീവിതത്തിനിടെ വിജയവഴിയില്‍ ശുഭാപ്തി വിശ്വാസം മുറുകെ പിടിച്ചു മുന്നോട്ടു പോവാന്‍ നാം ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ യുവജന വിഭാഗം മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. പരിശീലകനായ ശ്രീധീക് പറശ്ശിനിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ചേമ്പര്‍ പ്രസിഡന്റ് സി.വി.ദീപക് യൂത്ത് വിങ്ങിന്റെ വീ എംപവര്‍ സ്‌കീം ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ഡയറക്ടര്‍ ടി.കെ.രമേശ് കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഗസലാ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. യുവജന വിഭാഗം ചെയര്‍പേഴ്‌സണ്‍ പി.സിബില സ്വാഗതവും യൂത്ത് വിങ് കണ്‍വീനര്‍ പ്രത്യുഷ് മുരളീധരന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.