കാരാപ്പുഴ പബ്ലിക് അക്വേറിയം ഉദ്ഘാടനം നാളെ

Saturday 4 February 2017 6:33 pm IST

കാരാപ്പുഴ പബ്ലിക് അക്വേറിയം ഉദ്ഘാടനം നാളെ കല്‍പ്പറ്റ : ഫിഷറീസ് വകുപ്പിന്റെയും രാഷ്ട്രീയ കൃഷി വികാസ് യോജനയുടയും ഫണ്ടുപയോഗിച്ച് കാരാപ്പുഴ ഡാം പരിസരത്ത് നിര്‍മിച്ച കാരാപ്പുഴ പബ്ലിക് അക്വേറിയം നാളെ വൈകിട്ട് അഞ്ചിന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ഒരു കോടി പതിനൊന്നര ലക്ഷം രൂപ ചെലവഴിച്ചാണ് ശുദ്ധജല അക്വേറിയം ഒരുക്കിയിരിക്കുന്നത്. അമ്പലവയല്‍ പഞ്ചായത്തിലെ അമ്പലവയല്‍- വാഴവറ്റ റോഡില്‍ മാന്‍കുന്നിലാണ് സഞ്ചാരികളേയും വിദ്യാര്‍ഥികളേയും ലക്ഷ്യമിട്ട് അക്വേറിയം നിര്‍മിച്ചിരിക്കുന്നത്. 3000 സ്‌ക്വയര്‍ഫീറ്റുള്ള കെട്ടിടത്തില്‍ 32 ടാങ്കുകളാണ് അക്വേറിയത്തിന്റെ ഭാഗമായുള്ളത്. ഇറിഗേഷന്‍ വകുപ്പാണ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സ്ഥലം വിട്ടുനല്‍കിയത്. തുടര്‍ന്ന് 2009ല്‍ സര്‍ക്കാരിന്റെ സാങ്കേതികാനുമതിയും ലഭിച്ചു. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ്. ഉദ്ഘാടന ചടങ്ങില്‍ ഐ.സി.ബാസകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. എം.ഐ.ഷാനവാസ് എംപി മുഖ്യാതിഥിയാകും. സി.കെ.ശശീന്ദ്രന്‍ എംഎല്‍എ, ഒ.ആര്‍ കേളു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, മുന്‍ എംഎല്‍എ പി കൃഷ്ണപ്രസാദ് എന്നിവര്‍ സംബന്ധിക്കും. ജില്ലയിലെ ആദ്യ മത്സ്യ വിത്തുല്പാദക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം രാവിലെ പതിനൊന്നേ മുപ്പതിന് വൈ ത്തിരി ഗ്രാമ പഞ്ചാ യത്തിലെ തളിപ്പുഴയിലും മന്ത്രി നിര്‍വ്വ ഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.