കണ്ണൂര്‍: നഗരമധ്യത്തില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ പോലീസുകാരന് തെരുവിപട്ടിയുടെ കടിയേറ്റു. ട്രാഫിക് സ്റ്റേഷനിലെ അനീഷിനാണ്(45) കടിയേറ്റത്. ഇന്നലെ രാവിലെ കണ്ണൂര്‍-തളിപ്പറമ്പ് ദേശീയ പാതയിലെ കക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. നായ്ക്കൂട്ടം ആക്രമിക്കാനെത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും മറ്റുമാണ് ഇയാളെ രക്ഷിച്ചത്. അനീഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കി ബസാര്‍ ഭാഗത്ത് തെരവുനായയുടെ ശല്യം കൂടി വരികയാണ്. വഴിയാത്രക്കാരായ നിരവധി പേര്‍ക്ക് കഴിഞ്ഞ നായയുടെ കടിയേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: