മുംബൈ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഉടമകളിലൊരാളായ നടന് ഷാരൂഖ് ഖാനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന് .ഷാറൂഖ് ഖാന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്(എംസിഎ) ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ഷാരൂഖ് ഖാന് സുരക്ഷ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് ഷാറൂഖിനെതിരെ പരാതി നല്‍കിയത്.കഴിഞ്ഞദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേസ മുംബൈ ഇന്ത്യന്‍സ മത്സരത്തിനിടെ ഷാരൂഖും അംഗരക്ഷകരും മൈതാനത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന്മാരെ കയ്യേറ്റം ചെയ്യാനും അസോസിയേഷന് പ്രസിഡന്റായ വിലാസ്റാവു ദേശ്മുഖ് ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറിയതുമാണ് പരാതിക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: