സംസ്‌കൃതം പഠിക്കാം

Tuesday 20 June 2017 7:26 am IST

കാര്യാണാം കര്‍മ്മണാ പാരം യോ ഗച്ഛതി സ ബുദ്ധിമാന്‍ കാര്യാണാം = കാര്യങ്ങളുടെ, പ്രവര്‍ത്തനങ്ങളുടെ, കര്‍മ്മണാ = ചെയ്യേണ്ടവ (ചെയ്യേണ്ട കര്‍മ്മങ്ങളുടെ), പാരം = മറുകര, യഃ ഗച്ഛതി = ഏതൊരുത്തനാണോ എത്തുന്നത്, സഃ ബുദ്ധിമാന്‍ = അവന്‍ ബുദ്ധിമാന്‍ (കാര്യങ്ങള്‍ പൂര്‍ണ്ണമായി നടത്തുന്നവനാണ് സമര്‍ത്ഥന്‍, ബുദ്ധിയുള്ളവന്‍) കല്‍പ്പലതേവ വിദ്യാ മാതേവ രക്ഷതി പിതേവ ഹിതേ നിയുംക്തേ കാന്തേവ ചാഭിരമയത്യപനീയ ഖേദം കീര്‍ത്തിം ച ദിക്ഷു വിതനോതി തനോതി ലക്ഷ്മീം കിം കിം ന സാധയതി കല്‍പ്പലതേവ വിദ്യാ (മാതാ ഇവ, രക്ഷതി, പിതാ ഇവ, ഹിതേ നിയുംക്തേ, കാന്താ ഇവ, ച അഭിരമയതി, അപനീയ ഖേദം, കീര്‍ത്തിം ച, ദിക്ഷുവിതനോതി, തനോതി ലക്ഷ്മിം കിം കിം, ന സാധയതി, കല്‍പ്പലതാ ഇവ, വിദ്യാ) അര്‍ത്ഥം: വിദ്യയുടെ മഹത്വമാണീ സുഭാഷിതത്തിലൂടെ വിവരിക്കുന്നത്. അമ്മയെപ്പോലെ രക്ഷിക്കുന്നതാണ് വിദ്യ. അച്ഛനെപ്പോലെ ഉചിതമായതു ചെയ്യിക്കുന്നതും ഭാര്യയെപ്പോലെ ദുഃഖം ഇല്ലാതാക്കുന്നതും കീര്‍ത്തിപരത്തുന്നതും ഐശ്വര്യം തരുന്നതുമായ വിദ്യ കല്‍പ്പലതയ്ക്കു തുല്യം എന്തൊക്കെ തരുന്നില്ല; എല്ലാം തരുന്നതാണെന്ന് സാരം. യഥാ രാജാ തഥാ പ്രജാഃ യത്ര രാജാ സ്വയം ചൗരഃ സാമാത്യഃ സ പുരോഹിതഃ തത്രാഹം കിം കരിഷ്യാമി യഥാ രാജാ തഥാ പ്രജാഃ അര്‍ത്ഥം: ഏതൊരു നാട്ടില്‍ രാജാവ് സ്വയം കള്ളനും മന്ത്രിയും ഉപദേശകനും അഴിമതിക്കാരുമാകുന്നുവോ അവിടെ പിന്നെന്തു ചെയ്യാന്‍? രാജാവിനെപ്പോലെതന്നെ പ്രജകളും! വിശേഷ സൂചന: ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ പേരിനെ കുറിക്കുന്ന പദത്തെ നാമം എന്നു പറയുന്നു. ഉദാ: മാതാ, പിതാ, രാജാ, ചോരഃ, അമാത്യഃ, പുരോഹിതഃ എല്ലാ നാമപദങ്ങള്‍ക്കും അന്തം പ്രധാനമാണ്. ഉദാഹരണം: രാമ ശബ്ദത്തിന്റെ അന്തം 'അ'യാണ്. ഇവിടെ രണ്ടാം പാഠത്തിലും ഇതിലും പറഞ്ഞിട്ടുള്ള സുഭാഷിതങ്ങളിലെല്ലാം വ്യത്യസ്ത അന്തത്തിലുള്ള നാമശബ്ദങ്ങള്‍ വന്നിട്ടുണ്ട്. പ്രാതിപാദികം മനസിലാക്കി അന്തം ഗ്രഹിക്കണം. 'രാമ' എന്ന് പ്രാതിപാദികം. ര്+ആ+മ്+അ. അവസാനം വരുന്ന വര്‍ണ്ണമാണ് അന്തം. പ്രഥമാ വിഭക്തിയിലുള്ള ഒരു സുഭാഷിതംകൂടി. ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ ന പുത്രോ ന പുത്രീ ന ഭൃത്യോ ന ഭര്‍ത്താ ന ജായാ ന വിദ്യാ ന വൃത്തിര്‍മമൈവ ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനീ അര്‍ത്ഥം: ഹേ ഭവാനി പാര്‍വ്വതി, എനിക്ക് അച്ഛനോ അമ്മയോ ബന്ധുവോ ദാനം തരുന്നവനോ (അദ്ധ്യാപകനോ) പുത്രനോ പുത്രിയോ ഭൃത്യനോ ഭര്‍ത്താവോ ഭാര്യയോ പഠിപ്പോ തൊഴിലോ ഒന്നുംതന്നെ ഇല്ല, നീതന്നെയാണ് ഗതി, ആശ്രയം. ഈ സുഭാഷിതത്തില്‍ വ്യത്യസ്ത അന്തത്തിലുള്ള നാമപദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. പ്രാതിപദികത്തിന്റെ തന്നെ അര്‍ത്ഥമാണ് പ്രഥമ വിഭക്തിക്ക് എന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.