മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് ബിഎസ്എന്‍എല്‍ കുത്തനെ കുറച്ചു

Saturday 4 February 2017 7:50 pm IST

ന്യൂദല്‍ഹി: റിലയന്‍സ് ജിയോയെ പ്രതിരോധിക്കാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ച് ബി.എസ്.എന്‍.എല്‍. 3ജി മൊബൈല്‍ നിരക്ക് 25 ശതമാനമാണ് കുറച്ചത്. ഒരു ജി ബിക്ക് 36 രൂപയാണ് പുതുക്കിയ നിരക്ക്. പുതിയ നിരക്കനുസരിച്ച് 291 രൂപക്ക് 28 ദിവസത്തേക്ക് എട്ട് ജി ബി ഡാറ്റ ലഭിക്കും. നേരത്തേ ഇതേ തുകക്ക് രണ്ട് ജി ബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്. ഇനി മുതല്‍ 78 രൂപക്ക് രണ്ട് ജി ബി ഡാറ്റ ലഭിക്കും. ഇന്നു മുതല്‍ ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.