കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഹിമപാതത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര് മരിച്ചു. പന്ത്രണ്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ സംസ്ഥാനമായ ബദാക്ഷനിലെ ബര്ഘട്ട് ഗ്രാമത്തില്‍ വെളളിയാഴ്ച രാത്രിയാണ് അപകടം.
പത്തുവീടുകള്‍ കൂടി തകര്‍ന്നതിനാല്‍ മരിച്ചവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സേനയെ അയച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ സേന ഡയറക്ടര്‍ സയ്യദ് അബ്ദുളള ദഹ്ഖാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: