പെട്രോള്‍, ഡീസല്‍, പാചകവാതകവില വര്‍ധിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്.പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു ശേഷം പെട്രോള്‍ ലീറ്ററിന് 4 മുതല്‍ 5 രൂപ വരെയും ഡീസലിന് രണ്ടു രൂപ മുതല്‍ മൂന്നു രൂപ വരെയും പാചകവാതക സിലിണ്ടറിന് 50 പൈസയും കൂടിയേക്കുമെന്ന് സൂചന.പത്തു മുതല്‍ പതിമൂന്നു രൂപ നഷ്ടത്തിലാണു പെട്രോള്‍ വില്‍ക്കുന്നതെന്നാണു പെട്രോളിയം കമ്പനികള്‍ അവകാശപ്പെടുന്നത്. മേയ് 22 നു പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും. അതേസമയം പെട്രോളിയം ഉല്പന്നങ്ങള്ക്ക് ഏറ്റവും കുറഞ്ഞ വില ഈടാക്കുന്ന ഇറാനില്‍നിന്നുള്ള ഇറക്കുമതി അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 11% വെട്ടിക്കുറച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: