നാഗ്പ്പൂര്‍:നാഗ്പ്പൂരില്‍ അണ്ണാഹസാരയിടെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതന്‍ കല്ലെറിഞ്ഞു.ആക്രമണത്തില്‍ ഹസാരെക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല.എന്നാല്‍ ഹസാരയുടെ അനുയായികളില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മഹാരാഷ്ട്രയില്‍ അഴിമതിക്കെതിരെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായ് പൊതുജനറാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹസാരെ.
ആക്രമണത്തില്‍ കാറിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അണ്ണാജി സുരക്ഷിതനാണെന്നും കിരണ്‍ബേദി ട്വിറ്ററിലൂടെ അറിയിച്ചു.അക്രമികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കല്ലെറിയുമ്പോള്‍ രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടേയും മുദ്രാവാക്യങ്ങള്‍ ഇവര്‍ വിളിക്കുന്നുണ്ടായിരുന്നു.
സംഭവവുമായ് ബന്ധപ്പെട്ട് ഒരു വിവരവും നല്കുവാന് നാഗ്പൂര്‍ പോലീസ് തയ്യാറായില്ല.സംസ്ഥാനത്ത് ശക്തമായ ലോകായുക്ത സംവിധാനം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് ഈ മാസം ഒന്നു മുതല്‍ മഹാരാഷ്ട്രയില്‍ യാത്ര നടത്തി വരുകയാണ് ഹസാരെ.ജൂണ്‍ ആറിന് യാത്ര അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: