മാള: കേരളത്തില്‍ മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ ജനമുന്നേറ്റംവേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. മാളയില്‍ സാംസ്കാരിക വിചാരസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടെ നില്ക്കുന്ന സിപിഐ യുടെ പ്രവര്‍ത്തകരെ പോലും ആക്രമിക്കുകയാണ് സിപിഎം. വി.ഡി. അംബുജാക്ഷന് അദ്ധ്യക്ഷത വഹിച്ചു എം.ജി. പ്രശാന്ത് ലാല്‍, ജിജീഷ് അശോകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: