ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി മോനപ്പിള്ളി ശിവക്ഷേത്രത്തില്‍ വീണ്ടും മോഷണം. ശ്രീകോവീല് കുത്തിത്തുറന്നാണ് മോഷണം. രണ്ട് മാസം മുന്‍പ് ഇതേ തരത്തില്‍ ശ്രീകോവീല് പൊളിച്ച് അകത്ത് കടന്ന് മോഷണം നടന്നിരുന്നു.
ക്ഷേത്രത്തിലെ നിത്യോപയോഗത്തിനുള്ള പൂജാപാത്രങ്ങള്‍, ചെറുതും വലുതുമായ നിലവളക്കുകള് തുടങ്ങിയവ മോഷണം പോയി. എന്നാല്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളോ, മറ്റു വിലപ്പിടിപ്പുള്ള ആഭരണങ്ങളോ ഒന്നും തന്നെ മോഷണം പോയില്ല.
ശനിയാഴ്ച പുലര്‍ച്ചെ ക്ഷേത്രം മേല്‍ശാന്തി പ്രകാശന് എമ്പ്രാന്തിരി നട തുറക്കുവാന്‍ ചെന്നപ്പോഴാണ് മോഷണം വിവരം അറിയുന്നത്. ഉടനെ ചാലക്കുടി പോലീസെത്തി അന്വേഷണം ആരംഭിച്ചു. തൃശ്ശൂരില്‍ നിന്നുള്ള വരലടയാള വിദഗ്ദരും സ്ഥലത്തെത്തി. എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: