പാലാ: സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് ഇന്റ കോളേജ് ഗെയിംസ് ഫെസ്റ്റ് “’പെയ്സ് 2017’” 6 മുതല്‍ 17 വരെ നടത്തും. വോളിബോള്‍, ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍, ക്രിക്കറ്റ്, ബാറ്റ്മിന്റണ്‍, എന്നി മത്സര ഇനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഇരുപതില്പരം പ്രമുഖ കോളേജ് ടീമുകള്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ കോളേജ് ചെയര്മാന്, റവ. ഡോ. ജോസഫ് കൊല്ലംപറമ്പില്‍, മാനേജര്‍ റവ. ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. സി.ജെ. ജോസഫ്, ബര്‍സാര്‍ റവ. ഫാ. ജോസ് തറപ്പേല്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ബൈജു ജേക്കബ് എന്നിവര്‍ പങ്കെടുക്കും. ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തില്‍ അമല്‍ജോതി കോളേജ്, മംഗളം കോളേജുമായി ഏറ്റുമുട്ടും. ബാസ്കറ്റ് ബോള്‍ ഉദ്ഘാടന മത്സരത്തില്‍ സെന്റ് ജോസഫ്സ് പാലാ, എം.ബി.സി. കോളേജുമായി മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: