ഗാന്ധിനഗര്‍: സ്കൂട്ടറില്‍ ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയതായി പരാതി. ആര്‍പ്പൂക്കര സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ ജീവനക്കാരി അമ്മഞ്ചേരി സ്വേശിനി രാജിയുടെ സ്കൂട്ടറില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് ബൈക്ക് ഇടിച്ചത്. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് എസ്എംഇയിലേക്ക് തിരിഞ്ഞ സ്കൂട്ടറില്‍ അമിതവേഗത്തില്‍ പുറകില്‍നിന്ന് എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രാജിക്ക് സാരമായി പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രഥമ ശുശ്രൂഷനല്‍കി വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: