കോട്ടയം: സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷക്കാലമായിട്ടും പോസ്റ്റല്‍ മേഖലയില്‍ അടിമത്തത്തില്‍ കഴിയുന്ന ഗ്രാമീണ്‍ ഡാക് ജീവനക്കാരെ സിവില്‍ സര്വന്റ്പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ബിപിഇഎഫ് ജില്ലാ കമ്മറ്റിയോഗം അനുമോദനങ്ങള്‍ അര്‍പ്പിച്ചു. ജിഡിഎസ് ജീവനക്കാരുടെ ജീവിതക്ലേശങ്ങളും ദുരിതങ്ങളും പ്രധാനമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും സമക്ഷം ബിഎംഎസ്, ബിപിഇഎഫ് സംഘടനകളുടെ ആവശ്യപ്രകാരം അവതരിപ്പിക്കുകയും തുടര്‍ നടപടികളെടുക്കുവാന്‍ വേണ്ടവിധം പ്രവര്‍ത്തിക്കുകയും ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും യോഗം നന്ദി പ്രകാശിപ്പിച്ചു. പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ടി.എം. ശശീന്ദ്രന്‍നായര്‍ അസിസ്റ്റന്റ് സെക്രട്ടറി ജി. രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ ജി. ശ്രീദേവി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: