കോട്ടയം: പോലീസ് സിപിഎമ്മിന്റെ പോഷക സംഘടയായി മാറിയെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്.
ഇല്ലിക്കലില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസ്സിലെ പ്രതികളെ പൂര്‍ണ്ണമായും പിടികൂടണമെനന് ആവശ്യപ്പെട്ട് കോട്ടയം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമം നടത്തിയ പ്രതികളായ നിബു, നിധിന്, ഷിബു കരുണ്‍, അനുരാജ് എന്നിവര്‍ ഇപ്പോഴും നാട്ടില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ഭരണത്തിന്റെ മറവില്‍ അക്രമം നടത്തുന്ന സിപിഎമ്മിന് കുടപിടിക്കുന്ന സമീപനമാണ് പോലീസിന്റേതെന്നും സുരേഷ് പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്രവീന്ദ്രന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എം.എസ് മനു, ബിജെപി മണ്ഡ ലം ജനറല്‍ സെക്രട്ടറിമാരായ ആന്റണി അറയില്‍, അനീഷ് ജി. നാഥ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: