അപ്രോച്ച് റോഡ് അശാസ്ത്രീയം; കുരുക്കൊഴിയാതെ വണ്ടിപ്പെരിയാര്‍

Saturday 4 February 2017 9:49 pm IST

പീരുമേട്: വണ്ടിപ്പെരിയാറില്‍  പുതുതായി നിര്‍മ്മിച്ച പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിലെ അപാകത വാഹനങ്ങള്‍ക്ക് കടന്നുവരുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊട്ടാരക്കര ദിണ്ഡിഗല്‍ ദേശീയപാതയില്‍  പെരിയാര്‍നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിനാണ് ഈ അവസ്ഥ. പഴയപാലത്തിനോട് ചേര്‍ന്നാണ് പുതിയപാലം നിര്‍മ്മിച്ചിരിക്കുന്നത്. നാല് മീറ്റര്‍ വീതി മാത്രമുള്ള പഴയപാലത്തിലൂടെ ഒരേസമയം ഒരുവഹാനത്തിന് മാത്രമേ കടന്നുപോകുവാന്‍ കഴിയു. പുതിയപാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരുവശങ്ങളിലുമായി വ്യാപാര സ്ഥാപനങ്ങളും കുരിശുപള്ളി, എക്‌സൈസ് വക കെട്ടിടവും പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. പൊളിച്ച് നീക്കിയ കുരിശ് പള്ളിക്ക് പകരമായി എക്‌സൈസ് വക ഭൂമിയില്‍ അനധികൃതമായി പീരുമേട് എംഎല്‍എയുടെ നേതൃത്വത്തില്‍ കയ്യേറി കുരിശുപള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. ദേശീയപാതയുടെ പടിഞ്ഞാറ് വശത്ത് നിന്നും പാലത്തില്‍ പ്രവേശിക്കുന്ന ഭാഗത്തുള്ള അപ്രോച്ച് റോഡ് വീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കിഴക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വീതികുറവായതിനാല്‍ പഴയപാലത്തിലൂടെ തന്നെയാണ് പോകുന്നത്. 9.5 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പാലത്തിനാണ് ഈ ദുരവസ്ഥ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.