തൊടുപുഴ: കാല് കിലോ കഞ്ചാവുമായി ഒരാള്‍ എക്സൈസ് പിടിയില്‍. വെള്ളത്തൂവല്‍ പനംകൂച്ചി നെടുംപിള്ളിയില്‍ രാമന്‍കുട്ടി (67) ആണ് പിടിയിലായത്.
ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി എ അശോക് കുമാറിന്റെ നേതൃത്വത്തലുള്ള സംഘമാണ് കേസ് പിടികൂടിയത്. ഉദ്യോഗസ്ഥരായ ബെന്നി ജോസഫ്, വിനോദ്, ബിനോയി, രാജേഷ്കുമ
ാര്‍, സിജുമോന്‍, വിശ്വനാഥന് എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ ദിവസം രാത്രി കേസ് പിടികൂടിയത്. പ്രതി വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷിച്ച് വരികയായിരുന്നു. പനംകൂട്ടിയില്‍ നിന്നുമാണ് പ്രതി പിടിയിലാകുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: