തൊടുപുഴ: അറക്കുളത്തെ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരേ കാഞ്ഞാര്‍ പോലീസ് കേസെടുത്തു. വ്യാഴാഴ്ചയും വെള്ളിയാഴ്ച്ചയുമാണ് സെന്റ് ജോസഫ് കോളേജിലെ കെ.എസ്.യു എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.വ്യാഴാഴ്ച കോളേജില്‍ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകനായ സുജിത്തിനെ മര്‍ദ്ദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതി
ന്റെ പേരില്‍ നിഥിന് രാജ്, വിനു വിഷ്ണു, രാഹുല്‍.കെഎസ്, അലന് അലോഷി, ആല്വിന് ജോസഫ്, ഡെന്നിസ്, ജിത്തു, ബിറ്റോ എന്നീ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
തൊടുപുഴയില്‍ വച്ച് കെഎസ്യു നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തോളം എസ്എഫ്ഐ ക്കാര്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.വെള്ളിയാഴ്ച ഉച്ചക്ക് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹി അമല്‍ ബാബുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആന്റോ, ജിനു, ജോപ്പി, ലിഫിന് എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കെ.എസ്.യു പ്രവര്‍ത്തകനായ ജൂലിയന്‍ ജോബിനെ മര്‍ദ്ധിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ സുജിത്ത്, രാജ് കുമാര്‍ എന്നിവര്‍ക്കെതിരേയും കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: