വനത്തില്‍ തീയിട്ടു; മൂന്നുപേര്‍ അറസ്റ്റില്‍

Saturday 4 February 2017 10:14 pm IST

പത്തനംതിട്ട: വനത്തില്‍ കടന്ന് തീയിട്ടതിന് വനപാലകര്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കോന്നി കൊക്കാത്തോട് അപ്പൂപ്പന്‍തോട് പുതുപ്പറമ്പില്‍ രാജു (61), കോന്നി പക്കിയേത്ത് പി.എം.ബിജു (43), കോന്നി തയ്യില്‍ കുഞ്ഞുമോന്‍ എന്നുവിളിക്കുന്ന വര്‍ഗീസ് (56) എന്നിവരെയാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കോന്നി പടേനിക്കല്‍ ജോഷ്വാ ഡാനിയേലിനെ ഒന്നാംപ്രതിയാക്കി വനപാലകര്‍ കേസെടുത്തിട്ടുണ്ട്. ജോഷ്വാ ഡാനിയേലിന്റെ ഉടമസ്ഥയിലുള്ള കൃഷി ഭൂമിയിലേക്ക് വനത്തില്‍ നിന്ന് തീ പടരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീയിട്ടതെന്ന് വനപാലകര്‍ പറഞ്ഞു. കഴിഞ്ഞ രാത്രിയിലാണ് വനത്തിലുള്ളില്‍ അതിക്രമിച്ച കടന്ന് തീയിട്ടുള്ളത്. വേനല്‍ക്കാലത്ത് വനത്തിനുള്ളില്‍ തീയിടുന്നത് പതിവായതോടെ വനപാലകരും വനസംരക്ഷണ സമിതി പ്രവര്‍ത്തകരും നീരിക്ഷണത്തിലായിരുന്നു. ഇതിനിടയിലാണ് പ്രതികള്‍ തീയിടുന്നത് വനപാലകരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.