കാലടി: കാലടി ശങ്കരാ കോളേജില്‍ എബിവിപി- എസ്എഫ്ഐ സംഘട്ടനം. എബിവിപി സംസ്ഥാന സമിതിയംഗം ഈശ്വര പ്രസാദ്, യൂണിറ്റ് പ്രസിഡന്റ് വിഷ്ണു രാജശേഖരന് എന്നിവര്‍ക്കാണ് സംഘട്ടനത്തില്‍ പരിക്കേറ്റത്. ഇരുമ്പ് പൈപ്പും പട്ടികയും ഉപയോഗിച്ചാണ് ആക്രമം നടത്തിയത്. യുസി കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അജിത്കൃഷ്ണയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. നവംബറില്‍ കോളേജില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും ഒന്നാം പ്രതിയാണ് അജിത്കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: