കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പന്നിപ്പനി വ്യാപിക്കുന്നു. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക്കൂടി ശനിയാഴ്ച എച്ച്1 എന്‍1 വൈറസ് സ്ഥിരീകരിച്ചെന്നു ജില്ലാ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പന്നിപ്പനിമൂലം നിലവില്‍ ആറ് പേര് ചികിത്സയിലാണ്. ഇവരെ പ്രത്യേകം വാര്‍ഡിലേക്കു മാറ്റിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ വിവരം അറിയില്ലെന്നും വൈറസ് വ്യാപിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ വാക്സിനേഷന് തുടങ്ങിയെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: