പത്തനാപുരം: ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മിനായരെ പിന്തുണച്ച് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂളില്‍ നടന്ന പരപാടിയിലാണ് എംഎല്‍എ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആഞ്ഞടിച്ചത്. മാധ്യമങ്ങളില്‍ ചില വിദ്യാര്‍ത്ഥികളുടെ അഭിപ്രായത്തോട് താന്‍ എതിരാണ്. വ്യക്തിപരമായി തനിക്ക് യോജിക്കാന്‍ കഴിയില്ല. ഒരു കോളജിന് അനുവദിച്ച് കൊടുക്കേണ്ട ചില അച്ചടക്കവും സ്വതന്ത്ര്യവുമുണ്ട്. ഒരു കോളജിലെ അദ്ധ്യാപകനോ അദ്ധ്യാപികയോ പ്രിന്‍സിപ്പാളോ കര്ക്കശസ്വഭാവക്കാരനാണെങ്കില് അവര്‍ രാജി വയ്ക്കാതെ ആഹാരം കഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസത്തില്‍ അച്ചടക്കം വളരെ പ്രധാനമാണെന്നും എംഎല്‍എ കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: