വെള്ളം വെള്ളം സര്‍വ്വത്ര; തുള്ളികുടിക്കാന്‍ ഇല്ലത്രെ

Sunday 5 February 2017 5:20 pm IST

ചെറുപുഴ: കടുത്ത വരള്‍ച്ചയില്‍ പുഴകളും തേടുകളും കിണറുകളും കുളവും വറ്റി വരണ്ട് ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ മലയോര പഞ്ചായത്തുകളില്‍ ദിനം പ്രതി ലക്ഷകണക്കിന് ഭൂഗര്‍ഭ ജലമാണ് പഴാകുന്നത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ മലയോര പഞ്ചായത്തുകളിലാണ് വെള്ളം പാഴാകുന്നത്. കുഴല്‍കിണര്‍ നിറഞ്ഞാണ് വര്‍ഷങ്ങളായി നിലക്കാത്ത ജലപ്രവാഹം നടക്കുന്നത്. ചെറുപുഴ, ഈസ്റ്റ്-എളേരി, പെരിങ്ങോം, എരമം-കറ്റൂര്‍ പഞ്ചായത്തുകളിലാണ് ഇത്തരത്തില്‍ കുഴല്‍കിണറുകള്‍ നിറഞ്ഞ് ഭൂഗര്‍ഭ ജലം പഴാകുന്നത്. ചെറുപുഴ പഞ്ചായത്തിലെ ചുണ്ട, കെല്ലാട എന്നിവിടങ്ങളിലെ രണ്ട് കുഴല്‍കിണറുകളില്‍ കടുത്ത വേനലിലും നിലക്കാത്ത ജലപ്രവാഹമാണ്. കെല്ലാടയിലെ മറ്റത്തില്‍ അനീഷിന്റെ വീട്ടുമുറ്റത്തെ കുഴല്‍കിണറാണ് ആറ് വര്‍ഷമായി വെള്ളം നിറഞ്ഞ് ഒഴുകുന്നത്. വീട്ടില്‍ ഉണ്ടായിരുന്ന ഇരുപതടി താഴ്ച്ചയുള്ള കിണര്‍ വറ്റി വരണ്ടപ്പോഴാണ് അനീഷ് കുടിവെള്ളത്തിനായി കുഴല്‍കിണര്‍ കുത്തിയത്. 173 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ അന്നുമുതല്‍ തന്നെ നിലകാത്ത ജലപ്രവാഹമാണ്. ഈ ജലപ്രവാഹമാണ് സമീപത്തെ പത്തിലധികം വീട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കുന്നത്. ഒരു കിലോമീറ്റര്‍ ദൂരെയുള്ളവര്‍ വരെ ഇവിടെനിന്നും പെപ്പിട്ട് വെള്ളം കൊണ്ടുപോകുന്നുണ്ട്. കുഴല്‍കിണറില്‍ നിന്നും പെപ്പിട്ട സമീപത്തെ ഇരുപത് അടി താഴ്ചയുള്ള കിണറിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. എന്നിട്ടും ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളയാണ് പഴാകുന്നത്. പഞ്ചായത്തുകളില്‍ കടുത്ത വരള്‍ച്ച നേരിടുന്ന വേലനിലാണ് ഈ ജലസമൃദ്ദി പഴാകുന്നത്. പല പ്രദേശത്തും കഴിഞ്ഞ വര്‍ഷം ദൂരെ സ്ഥലത്ത് നിന്നും ടാങ്കറുകളിലാണ് കുടിവെള്ളമെത്തിച്ചത്. ഈസ്റ്റ് പഞ്ചായത്തിലെ കമ്പല്ലൂരില്‍ പത്ത് വര്‍ഷത്തിലേറെയായി കുഴല്‍കിണര്‍ നിന്നും വെള്ളം പഴാകുന്നുണ്ട്. കുടിവെള്ളത്തിനായി ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് പല പദ്ധതികളും നടപ്പാക്കിയിട്ടും വെള്ളം ലഭിക്കാതെ പാതിവഴിയില്‍ നിലക്കുമ്പോള്‍ പാഴാകുന്ന വെള്ളം ഉപയോഗിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.