യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Sunday 5 February 2017 9:53 pm IST

ഇരിട്ടി: ഉളിക്കല്‍ മാട്ടറക്ക് സമീപം കടമനക്കണ്ടിയില്‍ യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടമനക്കണ്ടി സ്വദേശി കുറ്റപ്പാലയില്‍ ഹൗസില്‍ സിജു ജോസഫ് (40) നെയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 9 മണിയോടെ കുളത്തില്‍ സ്ഥാപിച്ച മോട്ടോര്‍ ഉപയോഗിച്ച് വെള്ളമടിക്കാന്‍ വന്ന കുളത്തിന്റെ ഉടമ വെള്ളത്തില്‍ ചെരുപ്പ് പൊങ്ങിക്കിടക്കുന്നത് കണ്ട് കുളം പരിശോധിച്ചപ്പോഴാണ് മൃതദേഹം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് കണ്ടത്. ശനിയാഴ്ച രാത്രി 8 മണിയോടെ സിജു ഇതുവഴി പോകുന്നത് ചിലര്‍ കണ്ടിരുന്നു എന്ന് പറയുന്നു. രാത്രിയില്‍ ഇരുട്ടില്‍ സിജു കാല്‍ തെറ്റി കുളത്തില്‍ വീണതാവാം എന്നാണു നിഗമനം. ഉളിക്കല്‍ എസ്‌ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തില്‍ ഇന്ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. കുറ്റപ്പാലയില്‍ ജോസഫിന്റെയും മേരിയുടെയും മകനാണ്. ഭാര്യ : ജോമോള്‍ (ദുബായ്). മക്കള്‍ : അഞ്ചല്‍ സിജു, ക്രിസ്റ്റല്‍ സിജു. സഹോദരങ്ങള്‍ : ബിജു, മിനി, സിജി. സംസ്‌കാരം ഇന്ന് 3 മണിക്ക് മാട്ടറ സെന്റ് മേരീസ് പള്ളിയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.