തുമ്പൂര്‍ പെരുന്നാളിനിടെ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

Sunday 5 February 2017 9:07 pm IST

ഇരിങ്ങാലക്കുട : ജനുവരി 28ാം തിയ്യതി രാത്രി 9 മണിക്ക് തുമ്പൂരില്‍വെച്ച് കണ്ണമ്പുഴ റിജോയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന കണ്ണിക്കര വെളിയത്തുപറമ്പില്‍ കുഞ്ചന്‍ ബൈജു എന്നറിയപ്പെടുന്ന ബൈജു (44), താഴേക്കാട് ചാതേലി വര്‍ക്കിമകന്‍ ആന്റിസണ്‍ (48) എന്നിവരെയാണ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷും സംഘവും പിടികൂടിയത്. ഗുണ്ടാസംഘങ്ങല്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ് കത്തികുത്തില്‍ അവസാനിച്ചത്. ഗുരുതരമായി പരിക്കേറ്റ റിജോ ഇപ്പോഴും എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഈ കേസില്‍ പ്രതികളായ ലോലന്‍ ബിജു, ഷെല്‍വിന്‍, സലിം, ജിന്‍സന്‍, എന്നിവരെ കഴിഞ്ഞ ആഴ്ചയില്‍ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെതുടര്‍ന്ന് കൊമ്പിടിഞ്ഞാമാക്കലിലുള്ള സ്വകാര്യ കോഴിഫാമില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരേയും കഴിഞ്ഞ രാത്രി പോലീസ് റെയ്ഡില്‍ പിടികൂടുകയായിരുന്നു. പ്രതികളില്‍ ഒരാളായ ആന്റിസന്റെ ഓട്ടോറിക്ഷയിലാണ് ഗുണ്ടാസംഘങ്ങള്‍ തുമ്പൂരില്‍ എത്തുകയും, ആക്രമണത്തിനുശേഷം അതേ ഓട്ടോറിക്ഷയില്‍ രക്ഷപെടുകയുമായിരുന്നു. ഈ ഓട്ടോറിക്ഷയും പോലീസ് പിടികൂടിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട എസ്.ഐ.വി.പി.സിബീഷ്, സിനിയര്‍ സിപിഒ മാരായ മുരുകേഷ് കടവത്ത്, അനീഷ്‌കുമാര്‍, സിപിഒമാരായ അരുണ്‍, രാജേഷ്, വൈശാഖ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.