തൃശൂര്‍: മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്ത കൗമാരക്കാരനുള്‍പ്പെടെ മൂന്നുപേരെ വാഹനപരിശോധനയ്ക്കിടെ നെടുപുഴ പോലീസ് പിടികൂടി. പള്ളിപ്പുറം മാമ്പുളളി പ്രണവ് (18), കൊഴുക്കുള്ളി കോച്ചേരി സംഗീത്(18) പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരാണ് പിടിയിലായത്.
കണിമംഗലം പാടത്തിനടുത്ത് വാഹനപരിശോധന നടത്തുമ്പോള്‍ പാലയ്ക്കല്‍ ഭാഗത്ത് നിന്ന് പള്‍സര്‍ ബൈക്കുമായി വന്ന പ്രതികള്‍ പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ കൂര്‍ക്കഞ്ചേരി ഭാഗത്തേയ്ക്ക് ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന പോലീസ് കണിമംഗലം അമ്പലത്തിന് മുന്നില്‍വച്ച് പിടികൂടി. മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് ഓടിച്ചിരുന്നത്.
മോട്ടോര്‍ സൈക്കിളുകള്‍, സൈക്കിളുകള്‍, വളര്‍ത്തുമൃഗങ്ങള്‍, ഹെല്‍മെറ്റുകള്‍, വാഹനങ്ങളില്‍ നിന്നുളള പെട്രോള്‍ തുടങ്ങിയവ മോഷ്ടിച്ചിരുന്നതായി പിടിയിലായവര്‍ മൊഴി നല്കി. മോഷണവസ്തുക്കള്‍ വിറ്റു കിട്ടുന്ന പണം ആര്ഭാടത്തിനും ലഹരിക്കുമായി ചെലവാക്കാറുളളതായും ഇവര്‍ പറഞ്ഞു.
കൂടുതല്‍ പേര് ഇവരുടെ സംഘത്തിലുളളതായി പൊലീസ് സംശയിക്കുന്നു. വെസ്റ്റ് സിഐ വി.കെ. രാജുവിന്റെ നിര്‍ദ്ദേശപ്രകാരം നെടുപുഴ എസ്ഐ കെ. സതീഷ്കുമാര്‍, എഎസ്ഐ വര്‍ഗീസ് കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: