വടകര: പത്മശ്രീ പുരസ്കാരത്തിന് അര്‍ഹയായ മീനാക്ഷി ഗുരുക്കള്‍ക്ക് വടകര നഗരസഭയുടെ ആഭിമുഖ്യത്തില്‍ കടത്തനാടിന്റെ സിരാ കേന്ദ്രമായ വടകരയില്‍ പൗരസ്വീകരണം നല്കി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കളരി ഗുരുക്കള്ക്ക്ദേശീയ ബഹുമതി ലഭിക്കുന്നത്.ചടങ്ങ് സി.കെ.നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭാ ചെയര്മാന് കെ. ശ്രീധരന് അധ്യക്ഷത വഹിച്ചു. ഇ.അരവിന്ദാക്ഷന്, പി. അശോകന്, റീന ജയരാജ്, വി. ഗോപാലന്, എ. പ്രേമകുമാരി,കെ. കെ. രാജീവന്, പി.കെ.സിന്ധു , ടി. സി. ഗോപാലന്, പുറന്തോടത്ത്സുകുമാരന്, പി. അച്യുതന്, ടി.ബാലക്കുറുപ്പ്, അരുണ്‍ രംഗന് എന്നിവര്‍സംസാരിച്ചു. പുതിയ ബസ് സ്റ്റാന്റ്പരിസരത്ത് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എടോടി വഴി ഘോഷയാത്രയായി മീനാക്ഷി ഗുരുക്കളെ സ്വീകരണ വേദിയായ ടൗണ്‍ ഹാളിലേക്ക് ആനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: