ലാഭം കൊയ്ത് കുടിവെള്ള മാഫിയ

Sunday 5 February 2017 10:36 pm IST

ചങ്ങനാശ്ശേരി: ശുദ്ധജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ള മാഫിയ പ്രദേശങ്ങളില്‍ സജീവമായി. അമിത വിലയ്ക്കാണ് പല ഭാഗങ്ങളിലുംവെള്ളം വില്‍പ്പന നടത്തുന്നത്. 350-മുതല്‍ 400 രൂപ വരെ ഈടാക്കുന്നു. വെള്ളം എത്തിക്കേണ്ട ദൂരത്തിന് അനുസരിച്ച് വില കൂടും. ശുദ്ധജലമെന്ന് പറഞ്ഞ് വില്‍പ്പന നടത്തുന്ന ജലത്തിന്റെ ശുദ്ധി എത്രയുണ്ടെന്നു ആര്‍ക്കും അറിയില്ല. കുട്ടനാട്ടിലെയും മറ്റു പ്രദേശങ്ങളിലെ ആറുകളില്‍ നിന്നു പോലും വെള്ളം ശേഖരിച്ച് ശുദ്ധീകരിക്കാതെ വില്‍പ്പന നടത്തുന്ന സംഘങ്ങളുണ്ട്. മുന്‍വര്‍ഷങ്ങളില്‍ വില്പന നടത്തിയ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. പാരമ്പരാഗത കിണര്‍, കുളം എന്നിവിടങ്ങളില്‍ നിന്നു വെള്ളം ഊറ്റിയെടുത്ത് ലാഭം കൊയ്യുന്നവരും രംഗത്തുണ്ട്. വരള്‍ച്ച പിടിമുറുക്കിയിരിക്കുന്ന ഈ സമയം പദ്ധതികളുടെ പേര് പറഞ്ഞു കയ്യൊഴിയാതെ പകരം സംവിധാനത്തിലൂടെ എത്രയും വേഗം ശുദ്ധജലം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.