കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും തുടര്‍ച്ചയായ പൈപ് പൊട്ടലുകളാണ് വാട്ടര്‍ അതോറിറ്റിയെ പ്രതിസന്ധിയിലാക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപിലൂടെ അധിക സമ്മര്ദ്ദത്തത്തില് വെള്ളം പമ്പു ചെയ്യുന്നതോടെ പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടല്‍ പതിവാകുകയാണ്. നൂറുകണക്കിനു സ്ഥലങ്ങളില്‍ വലതും ചെറുതുമായ പൈപ് പൊട്ടി ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലം പാഴാവുന്നു. പൈപ് പൊട്ടുന്ന മുറയ്ക്ക് വാട്ടര്‍ അതോറിറ്റി അധികൃതര്‍ എത്തി പുന:സ്ഥാപിക്കുമെങ്കിലും വീണ്ടും ഇതു തന്നെയാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: