ഏറ്റുമാനൂര്‍: ടൗണിലും വടക്കേ നടയിലും സ്ഥാപിച്ചിട്ടുള്ള ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി സംഘടനകളുടെ കൊടികളും കൊടിമരങ്ങളും ഫ്ലക്സ് ബോര്‍സുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. വടക്കേ നടയില്‍ അന്തിമഹാകാളന്‍ കാവിന്റെ സമീപത്തും പേരൂര്കവലയിലും സ്ഥാപിച്ചിട്ടുള്ള ആര്‍എസ്എസിന്റെ കൊടിമരങ്ങളും എംസി റോഡില്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിനടുത്ത് സ്ഥാപിച്ചിട്ടുള്ള ബിജെപി കൊടിമരവും നശിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ ബിജെപി മുനിസിപ്പല്‍ കമ്മറ്റി പരാതി കൊടുത്തതിനു ശേഷമാണ് വടക്കേനടയിലുള്ള ബിജെപി കൊടി നശിപ്പിക്കപ്പെട്ടത്. വൈകിട്ട് ഡിവൈഎഫ്ഐ ജാഥ ടൗണിലും വടക്കേനടയിലും കൂടി കടന്നുപോയ ശേഷമാണ് ബിജെപി കൊടിമരം പിഴുതിട്ടതായി കാണപ്പെട്ടത്. സംഘ പരിവാര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെകര്‍ക്ക് വീണ്ടും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: