കോട്ടയം: യുവമോര്‍ച്ച കോട്ടയം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സിവില്‍ സപ്ലൈസ് ഓഫീസുകളിലേക്ക് 13ന് മാര്‍ച്ച് സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അരി വിതരണം ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാധാരണ ജനങ്ങള്‍ ഭക്ഷണത്തിനായി നെട്ടോട്ടം ഓടുന്ന ദുരവസ്ഥ കേരള ചരിത്രത്തില്‍ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ടോംസ് എഞ്ചി.കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് കോളേജുകളില്‍ പഠിക്കുവാന്‍ അവസരം കൊടുക്കേണ്ട ഉത്തരവാദിത്വം കേരള സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും ഉണ്ട്. അതിന് വേണ്ട സാഹചര്യം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സഹിച്ച് ഇവിടെ പഠിക്കുവാന്‍ വരുന്ന കുട്ടികളുടെ തുടര്‍ന്നുള്ള പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെയര്മാന് ടോമിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യുവമോര്‍ച്ച ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നല്കി. ജില്ലാ ജന.സെക്രട്ടറി ലാല്‍കൃഷ്ണ, മഹേഷ് ചന്ദ്രന്, ഗോപന്. കെ.എസ്, വിനയകുമാര്‍, രമ്യാ കൃഷ്ണന്, സോബിന്‍ ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: