ആലുവ: അനധികൃതമായി മണ് കടത്താന്‍ ശ്രമിച്ച രണ്ട് ടിപ്പര്‍ ലോറികളും ഒരു ജെസിബിയും ഷാഡോ പോലീസ് പിടികൂടി. കുട്ടമശ്ശേരി കുന്നുംപുറം ഭാഗത്താണ് നടത്തിയ റെയ്ഡിലാണ് ലോറികള്‍ കണ്ടെത്തിയത്. വാഹനങ്ങളുടെ ഡ്രൈവര്‍മാരായ തമിഴ്നാട് സ്വദേശി കാര്‍ത്തിക്, ആലുവ സ്വദേശികളായ കരക്കുന്നത്ത് വീട്ടില്‍ രജ്ഞിത്ത്, മണിയമ്പാറ വീട്ടില്‍ ഫൈസല്‍ എന്നിവരേയും പിടികൂടിയിട്ടുണ്ട്.
ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി. സുനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു റെയ്ഡ്. സ്പെഷ്യല്‍ ഷാഡോ പോലീസ് ടീമില്‍ ഷാഡോ എഎസ്ഐമാരായ ജോയ്, സജീവ് ചന്ദ്രന്, പോലീസുകാരായ രാജേഷ്, ശ്യാംകുമാര്‍ മുഹമ്മദ് എന്നിവരുണ്ടായിരുന്നു. രണ്ട് ലോറികളും, ജെസിബിയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. റൂറല്‍ ജില്ലയില്‍ നിയമവിരുദ്ധമായി പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് പിടികൂടാന്‍ വ്യാപക റെയ്ഡ് നടത്തുമെന്ന് എസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: