ശിവരാത്രി മുന്നൊരുക്ക യോഗം ഇന്ന്

Sunday 5 February 2017 10:53 pm IST

ആലുവ: ശിവരാത്രിയുടെ മുന്നൊരുക്ക യോഗം ഇന്ന് രാവിലെ 10ന് ആലുവ ഗസ്റ്റ്ഹൗസില്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേരും. നഗരസഭ, പോലീസ്, ഫയര്‍ഫോഴ്‌സ്, ക്ഷേത്ര ഉപദേശകസമിതി, ആരോഗ്യവകുപ്പ്, വാട്ടര്‍ അതോറിട്ടി, കെഎസ്ഇബി തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുക്കും. 24നാണ് ശിവരാത്രി. ശിവരാത്രിയോടനുബന്ധിച്ച് നഗരസഭയൊരുക്കുന്ന വിപണനമേളയുടെ സ്റ്റാളുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. താല്‍ക്കാലികമായി കൂടുതല്‍ വൈദ്യൂതീകരണ ജോലികളും ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.