ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം മരിച്ച് മണ്ണടിയുമെന്നും ബിജെപി ഒറ്റക്ക് അധികാരത്തിലെത്തുമെന്നും അമിത് ഷാ. ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ എന്തിനാണ് സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ്സുമായി ചേര്‍ന്നതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ചോദിച്ചു. കൂട്ടത്തോല്‍വി ഉണ്ടാകുമെന്ന് ഉറപ്പായതിനാലാണ് അഖിലേഷ് സഖ്യമുണ്ടാക്കിയത്.
അഞ്ച് വര്‍ഷത്തിനിടെ യുപി കുറ്റകൃത്യങ്ങളില്‍ ഒന്നാമതെത്തി. വികസനത്തില്‍ ഏറ്റവും പിന്നിലും. ദിവസേന 16 കൊലപാതകങ്ങളും 23 ബലാത്സംഗങ്ങളും നടക്കുന്നു. ഇരുനൂറോളം കലാപങ്ങള്‍ അരങ്ങേറി. 2.87 ലക്ഷം അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ നടന്നു. എല്ലാ മണ്ഡലങ്ങളിലും ഭരണവിരുദ്ധ വികാരം ശക്തമാണ്.
സഖ്യമുണ്ടാക്കിയാലും അഖിലേഷിന് ജയിക്കാനാകില്ല. ജനങ്ങളെ വിഢികളാക്കാനാണ് സഖ്യം രൂപീകരിച്ചത്. പന്ത്രണ്ടോളം മണ്ഡലങ്ങളില്‍ എസ്പിയും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നുണ്ട്. ജനങ്ങള്‍ ഇത് തിരിച്ചറിയും. ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: