കൊളംബൊ: ഐസിസി ലോകകപ്പ് യോഗ്യതാ മത്സരത്തിനു മുന്നോടിയായുള്ള ഏകദിന പ്രദര്‍ശന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കു തോല്‍വി. ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ ആറു വിക്കറ്റിന് ഇന്ത്യയെ കീഴടക്കി. സ്കോര്‍: ഇന്ത്യ – 155 (48.3). ദക്ഷിണാഫ്രിക്ക – 158/4 (34.5).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച രീതിയില്‍ റണ്‍ നേടാനായില്ല. തിരുഷ് കാമിനി (30 നോട്ടൗട്ട്) ടോപ് സ്കോറര്‍. നായിക മിതാലി രാജ് (26), ഹര്‍മന്‍പ്രീത് കൗര്‍ (18), ശിഖ പാണ്ഡെ (18), ദേവിക വൈദ്യ (14), സുഷമ വര്‍മ (12) എന്നിവരും രണ്ടക്കം കണ്ടു. നാലു വിക്കറ്റെടുത്ത ഡെയ്ന്‍ വാന്‍ നെയ്കെര്ക്ക് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങി. ഷബ്നിം ഇസ്മായില്‍, മരിസന്നെ കാപ്പ് എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്. സുനെ ലൂസ്, യൊലാനി ഫൗരി എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
മുന്‍നിര തിളങ്ങിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. മരിസന്നെ കാപ്പ് (45) ടോപ് സ്കോറര്‍. തൃഷ ചെട്ടി (38), ചോലെ ട്രിയോന്‍ (22 നോട്ടൗട്ട്), ലൗറ വൊള്വാര്ഡ്റ്റ് (21), ലിസെല്ലെ ലീ (18) എന്നിവരും സംഭാവന നല്കി. ശിഖ പാണ്ഡെ, ഏകത ബിഷ്ട്, ദീപ്തി ശര്‍മ, ദേവിക വൈദ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: