ലക്നോ: അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുകയാണെങ്കില്‍ അഖിലേഷ് യാദവ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് മുന്‍ സമാജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവ്.
എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചരണ പരിപാടികള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് മുലായത്തിന്റെ പ്രഖ്യാപനം. നേരത്തെ മുലായം പറഞ്ഞിരുന്നത്, തന്റെ ഇളയ സഹോദരനായ ശിവപാല്‍ യാദവിനായി പ്രചരണത്തിനിറങ്ങുമെന്നാണ്. എന്നാല്‍ അതെല്ലാം തെറ്റിച്ചു കൊണ്ടാണ് അഖിലേഷിനോടും രാഹുലിനോടും ചേര്‍ന്ന് മുലായം പ്രചരണത്തിനിറങ്ങുന്നത്.
105 സീറ്റുകളിലായി മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്ത്തികള്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തന്റെ പ്രവര്‍ത്തകരോട് മുലായം ആഹ്വാനം ചെയ്തിരുന്നു. കൂടാതെ എസ്പി-കോണ്‍ഗ്രസ് സഖ്യത്തോടോപ്പം ചേര്‍ന്ന് പ്രചരണം നടത്തരുതെന്നും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ചുവട് മാറ്റം നടത്തി മുലായം തന്നെ അവസരവാദിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: