കൊല്ലം: കാന്‍സര്‍രോഗത്തിന് ചികിത്സയിലുള്ള പെരുമ്പുഴ ആറാട്ടുവിള പടിഞ്ഞാറ്റതില്‍ വിജയന്റെയും ഗീതയുടെയും മകള്‍ ദീപക്ക് വേണ്ടി തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച ചികിത്സാധനസഹായം നടി ലക്ഷ്മിപ്രമോദ്’ദീപക്ക് കൈമാറി. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാതാ മോഹന്‍, പത്താംവാര്‍ഡ് മെമ്പര്‍ കെ.പി.രഞ്ജിനി, വേണുകുമാര്‍, സൊസൈറ്റി സെക്രട്ടറി ഷിബുകുമാര്‍, ട്രഷറര്‍ ധനേഷ്, സിബിന്, മനോജ് മണികണ്ഠന്, മുണ്ടപ്പള്ളി ശ്രീ മഹാവിഷ്ണു ഭക്തസേവാസമിതി അംഗങ്ങള്‍, തണല്‍ എക്സിക്യുട്ടീവ് അംഗങ്ങളായ വിജിത്ത്, രതീഷ്, സിബി, രാജേഷ്, രാജേഷ് കെ.എസ്, സുനില്‍, കിരണ്‍ലാല്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഒരുവര്‍ഷമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ദീപക്ക് നാലു വയസ്സുള്ള ഒരു കുട്ടിയുണ്ട്. പഞ്ചായത്ത് അനുവദിച്ച രണ്ടു സെന്റ് സ്ഥലത്ത് അച്ഛനോടും അമ്മയോടുമൊപ്പം താമസിക്കുന്ന ദീപയും കുടുംബവും നിത്യചെലവിനു പോലും വക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. സഹായിക്കാനായി സുമനസുകള്‍ക്ക് ബന്ധപ്പെടാം. ഫോണ്‍ 9747035520.
പ്രതികരിക്കാൻ ഇവിടെ എഴുതുക: