വിദേശത്ത്‌ പിടിയിലായ ചെമ്പരിക്ക സ്വദേശിയെ തെളിവെടിപ്പിനായി കൊണ്ടുവന്നു

Saturday 9 July 2011 11:38 pm IST

കാസര്‍കോട്്‌: വ്യാജ പാസ്പോര്‍ട്ടുമായി ദുബൈയില്‍ ഇന്‍ര്‍പോളിണ്റ്റെ പിടിയിലായ കാസര്‍കോട്‌ ചെമ്പരിക്ക സ്വദേശി മുഫസല്‍ എന്ന തസ്ളിമിനെ (32) തെളിവെടുപ്പിനായി ചെമ്പരിക്കയിലെ സ്വവസതിയിലേക്ക്‌ കൊണ്ടുവന്നു. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ്‌ ഇന്നലെ വൈകുന്നരം മൂന്നു മണിയോടെ മുഫസലിനെ ചെമ്പരിക്കയിലേക്ക്‌ കൊണ്ടുവന്നത്‌. പോലീസ്‌ നടത്തിയ തിരച്ചിലില്‍ മുസഫലിണ്റ്റെ ഒറിജിനല്‍ പാസ്പോര്‍ട്ട്‌ കണ്ടുകിട്ടിയിട്ടുണ്ട്‌. വ്യാജ പാസ്പോര്‍ട്ടുമായി ഒമാനില്‍ നിന്ന്‌ ദുബൈയിലേക്ക്‌ കടക്കുന്നതിനിടയിലാണ്‌ നാലു ദിവസം മുമ്പ്‌ മുഫസല്‍ ഇണ്റ്റര്‍പോളിണ്റ്റെ പിടിയിലായത്‌. തുടര്‍ന്ന്‌ മുംബൈയിലെ ഐബി ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറുകയും, തിരൂറ്‍ പോലീസ്‌ മുംബൈയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കശ്മീരിലേക്ക്‌ മലയാളികളെ റിക്രൂട്ട്‌ ചെയ്ത സംഭവത്തില്‍ ഉള്‍പ്പെടെ നിരവധി കേസില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു സംശയിക്കുന്നു. മുസഫലിനെ ചോദ്യം ചെയ്യുന്നതോടുകൂടി പല കേസുകളിലെയും ചുരുളഴിയുമെന്ന്‌ കരുതുന്നു.