നിയമനം നടത്തും

Monday 19 June 2017 11:08 pm IST

കാസര്‍കോട്: കാസര്‍കോട് വിദ്യാനഗറില്‍ സര്‍ക്കാര്‍ അന്ധവിദ്യായലയത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ ഫാക്കല്‍ട്ടി ഫോര്‍ സൈക്കോളജി, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാസ്റ്റര്‍ സൈക്കോളജി കൂടെ എം.ഫില്‍ (ക്ലിനിക്കല്‍ സൈക്കോളജിയില്‍)അല്ലെങ്കില്‍ എംഫില്‍ (റിഹാബിലിറ്റേഷന്‍ സൈക്കോളജി) അല്ലെങ്കില്‍ മാസ്റ്റര്‍ ഇന്‍ സൈക്കോളജി വിത്ത് സ്‌പെഷ്യല്‍ പേപ്പര്‍ ഓണ്‍ ക്ലിനിക്കല്‍ സൈക്കോളജി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (ക്വാളിഫിക്കേഷന് ശേഷം) മെന്റല്‍ റിട്ടാര്‍ഡേഷനില്‍ അല്ലെങ്കില്‍ മാസ്റ്റര്‍ ഇന്‍ സൈക്കോളജി വിത്ത് സ്‌പെഷ്യല്‍ പേപ്പര്‍ ഓണ്‍ എഡ്യുക്കേഷന്‍ സൈക്കോളജി രണ്ട് വര്‍ഷത്തെ ക്വാളിഫിക്കേഷന് ശേഷമുളള പ്രവൃത്തി പരിചയം (മെന്റല്‍ റിട്ടാര്‍ഡേഷനില്‍) ആണ് ഫാക്കല്‍ട്ടി ഫോര്‍ സൈക്കോളജിയുടെ യോഗ്യതകള്‍. ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്ക് ഏഴാം ക്ലാസ് പാസ്സായാല്‍ മതി. യോഗ്യരായവര്‍ 14 ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ മുന്‍പാകെ ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.