സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധിച്ചു . ഗ്രാമിന് 50 രൂപയും പവനു 400 രൂപയുമാണു വര്‍ധിച്ചത്. 2675 രൂപയാണു ഗ്രാം സ്വര്‍ണത്തിന്റെ വില.ഒരു പവന് സ്വര്‍ണത്തിന്റെ വില 21,400 രൂപയായി.ബുധനാഴ്ച 20,800 രൂപയിലേക്ക് താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പവന്‍വില എത്തിയിരുന്നു,വ്യാഴാഴ്ച 200 രൂപ വര്‍ധിച്ച് 21,000 രൂപയായി.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1574.40 ഡോളറിലെത്തി.ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതും കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: