കൊച്ചി: അണ്ടര്‍ 23 അന്തര്‍ സംസ്ഥാന വനിത ക്രിക്കറ്റിന് കേരളം വേദിയാകും. നാളെ മുതല്‍ ആലപ്പുഴയിലാണ് മത്സരങ്ങള്‍ തുടങ്ങുക. ഈ മാസം 8 മുതല്‍ 14 വരെയാണ് മത്സരങ്ങള്‍. കേരളത്തിന്റെ ആദ്യ മത്സരം 8ന് രാജഗിരി കോളേജ് ഗ്രൗണ്ടില്‍ ആന്ധ്രയുമായാണ്.
ആലപ്പുഴ എസ്ഡി കോളേജ് ഗ്രൗണ്ടിനു പുറമെ എറണാകുളം ജില്ലയിലെ സെന്റ്. പോള്‍സ് കോളേജ്, രാജഗിരി കോളേജ് മൈതാനങ്ങളും മത്സരത്തിന് വേദിയാകും.ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സജ്ന. എസ് നയിക്കും. കീര്‍ത്തി കെ. ജെയിംസാണ് വൈസ് ക്യാപ്റ്റന്‍. റിസര്‍വ് താരങ്ങളായി അലീന സുരേന്ദ്രന്, അന്സുസുനില്, അജിതാ ജോസഫ്, ദൃഷ്ണ. എന്‍.കെ, റോഷ്നി സെബാസ്റ്റിയന് എന്നിവരെയും തെരഞ്ഞെടുത്തു.
ടീം: അഞ്ജനാ പോള്‍, മിന്നു മാണി, അക്ഷയ. എ, ജയലക്ഷമി ദേവ്, അശ്വതി ബാബു, ഫാറ ഷിറിന്, മൃദുല. വി.എസ്, സജ്ന. എസ്, കീര്‍ത്തി കെ. ജെയിംസ്, അനീന മാത്യൂസ്, കാവ്യ. കെ, ദിവ്യ ഗണേശ്, ആദിത്യ ബാലകൃഷ്ണന്, ജിലു ജോര്‍ജ്ജ്, ആരതി ജയപാല്‍.
റോബിന് മേനോനാണ് മുഖ്യ കോച്ച്. അനു അശോക് കോച്ചുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: