ദേശിയപാതയോരത്ത് മാലിന്യം തള്ളുന്നു

Monday 6 February 2017 9:05 pm IST

അരൂര്‍: അരൂര്‍ ഡെങ്കിപ്പനിയുടെയും എലിപ്പനിയുടെയും പിടിയിലകപ്പെടുമെന്ന ആശങ്ക ശക്തമായി. അരൂര്‍ പെട്രോള്‍ പമ്പിന് വടക്കു ഭാഗത്ത് ദേശീയ പാതയുടെ കിഴക്കുഭാഗത്ത് മാലിന്യം തള്ളുന്നത് ഇത്തരം ആശങ്കക്കിടയാക്കിയിരിക്കുന്നത്. ദേശീയ പാതയോരത്ത് അന്യ പ്രദേശങ്ങളില്‍ നിന്നും വാഹനങ്ങളിലാണ് മാലിന്യമെത്തിച്ച് തള്ളുന്നത്. പ്രധാനമായും അരൂര്‍ പെട്രോള്‍ പമ്പിന് വടക്കുവശത്ത് ദേശീയ പാതയുടെ കിഴക്കേ അരികിലാണ് മീറ്ററുകളോളം നീളത്തില്‍ മാലിന്യം തള്ളിയിരിക്കുന്നത്. ഇതിന് തടയിടുവാനോ മലിന്യം നീക്കം ചെയ്യുവാനോ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നുമില്ല. ഇക്കാരണത്താല്‍ എലിശല്യവും കൊതുകു ശല്യവും മൂലം ജന ജീവിതം തന്നെ ദുസ്സഹമായി മാറിയിരിക്കുകയാണെന്ന പരാതിയും ഉയര്‍ന്നു കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് ആലപ്പുഴ ജില്ല കേരളത്തില്‍ എലപ്പനി ബാധിതരുള്ള രണ്ടാമത്തെ ജില്ലയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ നിന്നും മോചനം നേടുന്നതിനുള്ള മാര്‍ഗം മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തുകയെന്നുള്ളതാണ്. പകല്‍ സമയങ്ങളില്‍ പോലും വീടുകളില്‍ കഴിയുവാന്‍ സാധിക്കാത്ത വിധം കൊതുക് വ്യാപിച്ചു കഴിഞ്ഞു. മുന്‍ കാലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ മേഖലകളിലും ഫോഗിങ്ങ് നടത്തുമായിരുന്നു. കുറച്ചു കാലമായി ഇതില്‍ നിന്നും പിന്‍ തിരിഞ്ഞിരക്കുകയാണ്. ഇതും കൊതുക് ശല്യത്തിന് കാരണമായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.