തൃശൂര്‍: ആനകളെയും പൂരത്തേയും സ്നേഹിച്ച് ഒരു പുരുഷായുസ്സ് സ്വരാജ് റൗണ്ടിന് ചുറ്റും നടന്നുതീര്‍ത്ത ആനഡേവീസിന് പ്രണാമമര്‍പ്പിക്കാന്‍ തൃശൂരിലെ പുരുഷാരം എത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ നടുവിലാലില്‍ പ്രത്യക പന്തലില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍, കെ.ബി.ഗണേഷ്കുമാര് എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, മുന്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, മുന്‍ മേയര്‍ ഐ.പി.പോള്‍, കെ.രാധാകൃഷ്ണന്, ഡോ. ടി.എ.സുന്ദര്മേനോന്, ഡോ.കെ.സി.പണിക്കര്‍, പെരുവനം കുട്ടന്മാരാര്, വിവിധ ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവരും നൂറുകണക്കിനാളുകളും അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: