മൂന്ന് കഞ്ചാവ് കേസുകളിലായി അഞ്ച്‌പേര്‍ പിടിയില്‍

Monday 6 February 2017 9:12 pm IST

ഇടുക്കി: കുമളിയില്‍ നിന്നും കഞ്ചാവ് കടത്തിയതിന് പ്രായപൂര്‍ത്തിയാകാത്ത പതിനേഴ്കാരനടക്കം അഞ്ച് പേരെ എക്‌സൈസ് പിടികൂടി. കഞ്ചാവ് കടത്തുവാനുപയോഗിച്ച രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. ആദ്യ കേസില്‍ കൊച്ചി സ്വദേശികളായ പെരുമ്പടപ്പുകരയില്‍ വെള്ളുള്ളി വീട്ടില്‍ നിവിന്‍ ആല്‍ബര്‍ട്ട്(23), നികര്‍ത്തില്‍പറമ്പില്‍ ഷെഫീഖ് എന്ന് വിളിക്കുന്ന ഷെഫിന്‍(26) എന്നിവരെ പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ സലിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. 130 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. രണ്ടാമത്തെ കേസില്‍ 100 ഗ്രാം കഞ്ചാവുമായി പീരുമേട് പട്ടുമല നിവാസിയായ 17 കാരനെ കുമളി പബ്ലിക് ഹെല്‍ത്ത് സെന്ററ ിന് സമീപത്ത് വച്ച് വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജിയാണ് പിടികൂടിയത്. മൂന്നാമത്തെ കേസില്‍ 120ഗ്രാം കഞ്ചാവുമായി എറണാകുളം സ്വദേശികളായ തെക്കേപാട്ടുപുരയ്ക്കല്‍ തട്ടാശേരി ജോര്‍ജ് നിമോഷ്(23), തൈക്കുളം മഠത്തിനായി തുണ്ടിയില്‍ വീട്ടില്‍ അനില്‍ എം എല്‍(23) എന്നിവരെ കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഇ പി സിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കമ്പം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്നവരില്‍ നിന്നാണ് യുവാക്കള്‍ കഞ്ചാവ് വാങ്ങിയതെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ തൊടുപുഴ ജുവനൈല്‍ കോടതിയിലും മറ്റുള്ളവരെ പീരുമേട് കോടതിയിലും ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.