കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Monday 6 February 2017 9:14 pm IST

കമ്പംമെട്ട്: ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെ രണ്ട് പേര്‍ പിടിയില്‍. പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മുണ്ടക്കയം കാവുകുന്നേല്‍ ഗിരീഷ് (44), പുത്തന്‍പുരയ്ക്കല്‍ ബിജു(44) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11.30 ഓടെ  ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെയാണ് അറസ്റ്റ്. കെഎസ്ആര്‍ടിസി ബസില്‍ എത്തിയ ഇരുവരും പരിശോധന കണ്ട് ബസില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് 450 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കമ്പംമെട്ട് അഡീ.എസ്‌ഐ പ്രകാശന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ്, ഉദ്യോഗസ്ഥരായ ചാക്കോ, ജയന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.