ഇടുക്കി: മാങ്കുളത്ത് മദ്യലഹരിയില്‍ അച്ഛന് മകനെ കുത്തി. ഗുരുതരമായി പരിക്കേറ്റ മാങ്കുളം വിരിഞ്ഞപാറ ജേക്കബ്(26) അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ്. ഇയാളുടെ പിതാവ് ജോയി (54) യെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; ഞായറാഴ്ച്ച രാത്രി മദ്യപിച്ചെത്തിയ ജോയി വീട്ടില്‍ വഴക്കുണ്ടാക്കി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് തടസം പിടിക്കുന്നതിനിടെയാണ് ജേക്കബിന് കുത്തേറ്റത്. അടുക്കളയില്‍ ഇരുന്ന കത്തി
ഉപയോഗിച്ച് വയറിന് ആഴത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അതേസമയം മകന് തന്നെ ഉപദ്രവിച്ചതായും ജേക്കബ് പറയുന്നുണ്ട്.
സംഭവത്തില്‍ ജോയിക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് എടുത്തു. അന്വേഷണം നടന്ന് വരികയാണെന്ന് മൂന്നാര്‍ എസ്ഐ ജിതേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: